Shades of Life !

Tuesday, July 14, 2009

ജാലകകാഴ്ച

ഭൂമിക്കു ഒരു ചരമഗീതം!!

Save Earth!!

ഭൂമിയുടെ മാറിടം പിളർന്നു
നമ്മൾ ഉയർത്തുന്ന മണ്ണു
ഉതിർന്നു വീഴുന്നതു നമ്മുടെ
കുഴിമാടങ്ങൾക്കു മുകളിൽ ആണു !!

Thursday, July 9, 2009

ഒരു പുഴകൂടി മരിക്കുന്നു !

ഒരു പുഴകൂടി മരിക്കുന്നു!


എന്റെ പൈകന്നിനു നീർ കൊടുത്തീടാതെ
എന്റെ പൊന്മാനിന്നു മീനു നൽകീടാതെ
എന്റെ മണ്ണിരകൾക്കു ചാലു നൽകീടാതെ
കുസ്രതി കുരുന്നുകൾ ജല കേളിയാടാതെ
കുപ്പിവളതരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുന്നിലുമ്മ നൽകീടാതെ
വയലുവാരങ്ങളിൻ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരു മാത്രം !!